ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ സൈബർ സുരക്ഷാ വാരത്തിന് തുടക്കമായി


കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂൾ ടെക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവത്കരണ വാരത്തിന് തുടക്കം കുറിച്ചു. ചെറിയ അശ്രദ്ധയും പരിജ്ഞാനക്കുറവും കാരണം നിരവധി ആളുകൾക്ക് പണവും അഭിമാനവും നഷ്ടമാവുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുന്ന നിരവധി പ്രോജക്ടുകളാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സൈബറിടത്തിൽ പാലിക്കേണ്ട ജാഗ്രത, സൈബർ കുറ്റകൃത്യങ്ങൾ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യങ്ങളെ കുറിച്ചുള്ള ബോധവത്കരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നിരവധി ഡോക്യുമെന്ററികളിലൂടെയും പോസ്റ്ററുകളിലൂടെയും ഇസ്‌ലാഹിയ വിദ്യാർത്ഥികൾ പൊതുജനങ്ങളിലെത്തിക്കും.

 പദ്ധതിയുടെ ഒഫീഷ്യൽ ലോഞ്ചിംഗ് സ്‌കൂൾ സി.ഇ.ഓ ശെരീഫ് മേലേതിൽ നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സുഹൈൽ അഹ്‌മദ്‌ ഏ.എം പദ്ധതി വിശദീകരിച്ചു. ടെക് ക്ലബ്ബ് കോർഡിനേറ്റർമാരായ ശ്രീവിദ്യ കെ.എം, ജിഷ ബിനു എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം