കൂനംമൂച്ചി വില്ലേജ് ഓഫീസ് മാറ്റിസ്ഥാപന നടപടികൾക്ക് തുടക്കം

കൂനംമൂച്ചി: വിവിധ സേവനങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്ന് കൂനംമൂച്ചി വില്ലേജ് ഓഫീസ് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് ഓഫീസ് മാറ്റണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു.

പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ വിഷയത്തിൽ ഇടപെടുകയും, എം.എൽ.എ വി.ടി. ബൽറാമിനും റവന്യൂ അധികൃതർക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി തഹസിൽദാർ ടി. സുജിത്തിന്റെയും ഡെപ്യൂട്ടി തഹസിൽദാർ കെ.സി. കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി.

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വടക്കുഭാഗത്ത് രജിസ്റ്റർ ഓഫീസിനോട് ചേർന്നുള്ള ഭൂമിയാണ് വില്ലേജ് ഓഫീസിന് അനുയോജ്യമെന്ന് പഞ്ചായത്ത് അധികൃതർ സംഘത്തെ അറിയിച്ചു. പ്രാഥമിക നടപടികൾ വേഗത്തിലാക്കാൻ വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വൈസ് പ്രസിഡന്റ് പി. രാജീവ്, അംഗങ്ങളായ അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, ഷിഹാബ് കൊള്ളനൂർ, എം.എം. അഷ്റഫ് എന്നിവർ സ്ഥലം സന്ദർശനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം