
ചങ്ങരംകുളം: മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരണപ്പെട്ടു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിനിന്റെ മകൻ മുർഷിദ് (14) ആൺ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വീടിന്റെ അടുത്തുള്ള പാടത്ത് മീൻ പിടിക്കുന്നതിനായി വല സ്ഥാപിച്ചിരുന്നു. മീൻ കുടുങ്ങിയോ എന്ന് നോക്കുവാൻ വേണ്ടി തിങ്കളാഴ്ച്ച പുലർച്ചെ എണീറ്റ് പോയതായിരുന്നു മുർഷിദ്. ഏറെ നേരം കഴിഞ്ഞ് കാണാതെ ആയതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോളാണ് കുട്ടി വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. മാതാവ് മൈമൂന, മുനീർ, മുഹ്സിൻ സഹോദരങ്ങളാണ്. മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.