തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ കാർ കത്തിച്ചു


തിരുമിറ്റക്കോട്: തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ സ്വന്തം കാർ കത്തിച്ച സംഭവത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

കുടുംബപ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും സംഭവത്തിന് പിന്നിലുണ്ടാകാമെന്നാണ് ലഭിക്കുന്ന വിവരം. കാർ പൂർണമായും കത്തിനശിച്ചെങ്കിലും മറ്റ് അപകടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

 സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനം കത്തിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചാലിശ്ശേരി പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം