തിരുമിറ്റക്കോട് കൊഴിക്കാട്ടിരി പാലത്തിന് സമീപം സ്വകാര്യ ബസ് താഴ്ചയിലേക്ക് ചരിഞ്ഞു; വൻ അപകടം ഒഴിവായയി

തിരുമിറ്റക്കോട്: കൊഴിക്കാട്ടിരി പാലത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി റോഡരികിലെ താഴ്ചയിലേക്ക് ചരിഞ്ഞു. സമീപത്തെ പാടത്തേക്ക് ബസ് മറിയാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ചെർപ്പുളശ്ശേരി–പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂ സ്റ്റാർ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് നാട്ടുകാരും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് ക്രെയിൻ എത്തിച്ച് ബസ് സുരക്ഷിതമായി റോഡിലേക്ക് ഉയർത്തി മാറ്റി. അപകടത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ ഉണ്ടായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം