സൗദിയിലേക്ക് പോകാനിരുന്ന യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമം; സഹോദരന് നൽകാനെന്ന് പറഞ്ഞ് കൈമാറിയ പാന്റിന്റെ പോക്കറ്റിൽ കഞ്ചാവ്


വിദേശത്തേക്ക് പോകാനിരുന്ന യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി. വണ്ടൂർ ചെറുകോട് മുദീരിയിലാണ് സംഭവം. സൗദിയിലുള്ള തന്റെ സഹോദരന് എത്തിച്ചുകൊടുക്കാൻ എന്ന് പറഞ്ഞ് നാട്ടുകാരൻ ഏൽപ്പിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ വണ്ടൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വീട്ടുകാർ. 

ചെറുകോട് മുദീരി സ്വദേശിയായ യുവാവ് ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അയൽവാസി ഒരു പാന്റുമായി വീട്ടിലെത്തുന്നത്. സൗദി അറേബ്യയിലുള്ള തന്റെ സഹോദരന് ഇത് എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ അയൽവാസിയുടെ പെരുമാറ്റത്തിൽ യുവാവിന്റെ വീട്ടുകാർക്ക് ചില സംശയങ്ങൾ തോന്നി. 

തുടർന്ന് ഇവർ പാന്റ് വിശദമായി പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിനുള്ളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ അതീവ ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കേസിൽ യുവാവിനെ മനപ്പൂർവ്വം പെടുത്താൻ ശ്രമിച്ചതാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. വലിയൊരു ചതിയിൽ നിന്നാണ് യുവാവും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം