
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍, അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.