ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍


ചങ്ങരംകുളം:സാഹസിക പിന്തുടര്‍ച്ചയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മുഹമ്മദ് നിഹാല്‍, ആലംകോട് സ്വദേശി കബീര്‍ എന്നിവരെയാണ് ചങ്ങരംകുളം എസ്.ഐ വിനു നയിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മാര്‍സ് സിനിമാസിന് സമീപം പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍, കാറില്‍ കയറി അമിതവേഗത്തില്‍ രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നതോടെ പ്രതികളുടെ വാഹനം നിയന്ത്രണം വിട്ട് കഴുങ്ങിന്‍ തോട്ടത്തിലേക്ക് കയറി കരിങ്കല്ല് കൂമ്പാരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ മാസം എടപ്പാളില്‍ നിന്ന് ഒരുവനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് പാലക്കാട് വട്ടക്കുന്നത്ത് ഉപേക്ഷിച്ച കേസിലാണ് ഇവര്‍ പ്രതികള്‍. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം