
തൃത്താല: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ മത്സരിക്കും. 2016ൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലും 2019ൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
2021ൽ ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ചുമതലയും 2024ൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിന്റെ ചുമതലയും വഹിച്ചിരുന്നു. കഴിഞ്ഞ ആറു വർഷമായി തിരഞ്ഞെടുപ്പുകളിൽ നേരിട്ട് മത്സരിക്കാതെ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ പാർട്ടി തൃത്താലയിൽ മത്സരിക്കാൻ നിയോഗിച്ചിരിക്കുകയാണെന്നും മണ്ഡലവുമായി സംഘടനാപരമായും സൗഹൃദപരമായും ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉടൻ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കുമെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അറിയിച്ചു.