ഒമാനിലെ മിന്നൽ പ്രളയത്തിൽ തൃത്താല സ്വദേശികളായ രണ്ടുപേർ മരണപ്പെട്ടതായി റിപ്പോർട്ട്

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചതായി റിപ്പോർട്ട്. കൂറ്റനാടു സ്വദേശിയായ തച്ചറത്തൊടിയിൽ യൂസഫ് (38), പട്ടിത്തറ കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംല അപകടത്തിൽപ്പെട്ട് കാണാതായിരിക്കുകയാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ട്.

യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയിരിക്കെയാണ് ദുരന്തമുണ്ടായത്. നാലു കുട്ടികൾ ഉൾപ്പെടെ ആറ് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.മരണപ്പെട്ട ഷംല തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മാളിയേക്കൽ ബാവയുടെ മരുമകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം