തൃത്താലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി


തൃത്താല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് കെട്ടിവയ്ക്കാനുള്ള തുക നാഷണൽ ടീച്ചേഴ്സ് യൂണിയൻ (NTU) മലപ്പുറം ജില്ലാ നേതൃത്വം കൈമാറി. പെരിങ്കന്നൂർ സദാശിവ മാധവ ബാലസദനത്തിൽ നടന്ന ചടങ്ങിലാണ് എൻ.ടി.യു പ്രവർത്തകർ സമാഹരിച്ച തുക സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്.

പത്രിക സമർപ്പണം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പട്ടാമ്പി താലൂക്ക് ആസ്ഥാനത്ത് നടക്കും. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പി.ടി. സുരേഷ് അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറി എ.വി. ഹരീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് വി. ലജീഷ്, FETO ജില്ലാ പ്രസിഡൻ്റ് വി. സുധീർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ സി. രമ്യ, കെ. ഷീജ, സെക്കൻഡറി കൺവീനർ കെ.ആർ. രജനി, ടി.പി. അനിൽകുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ.വി. മനോജ്, ജനറൽ സെക്രട്ടറി കെ. കൃഷ്ണദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം