വട്ടേനാട് സ്കൂൾ വിദ്യാർത്ഥിയും പടിഞ്ഞാറങ്ങാടി പുളിക്കൽ വീട്ടിൽ അലിമോന്റെ മകളുമായ ആയിഷ ഹിഫ (11) യെ പടിഞ്ഞാറങ്ങാടിയിലെ താമസ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടേനാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഫിഫ
ഇന്നലെയാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും വീട്ടിൽ നിന്നും പുറത്തുപോയ സമയത്താണ് അപകടം ഉണ്ടായത്. അടുക്കളയിൽ തൂക്കിയിട്ടിരുന്ന കയറിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യായാമത്തിനായി കെട്ടിയ കയറിലാണ് കുട്ടി കുരുങ്ങിയതെന്ന് വീട്ടുകാർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ആയിഷ ഹിഫയുടെ മരണത്തെ തുടർന്ന് വട്ടേനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.

Inna lillahi va inna ilaihi rajioon
മറുപടിഇല്ലാതാക്കൂ