
വാടാനപ്പള്ളി: ഉറങ്ങിക്കൊണ്ടിരിക്കെ തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. 13-ാം വാർഡ് മെമ്പറും സി.പി.എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.വി. കൃഷ്ണ ഘോഷ് (50) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.30 ഓടെ ഭാര്യ ഉണർന്നപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടക്കും. ഭാര്യ: വിജി. മക്കൾ: വിഷ്ണുദത്ത് (നഴ്സിങ് വിദ്യാർഥി, ബംഗളൂരു), വിനായക് (വിദ്യാർഥി, എസ്.എൻ. ട്രസ്റ്റ് സ്കൂൾ, നാട്ടിക).
---
ഉറക്കത്തിനിടയിൽ മരണം എന്നല്ലേ എഴുതേണ്ടത്
മറുപടിഇല്ലാതാക്കൂ