ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല്‍ ഷാജിയുടെ(അഫ്‌സല്‍) മകന്‍ സിദാന്‍ ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച ബക്കറ്റില്‍ വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം