യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ ഫാറൂഖിന്റെ നിയമസഭാ സ്ഥാനാർത്ഥത്തിന് സാമൂഹിക മാധ്യമങ്ങളിൽ പിന്തുണ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താവുമായ ഒ.കെ ഫാറൂഖിനെ നിയമസഭയിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥിത്യ സംബന്ധിച്ചുള്ള ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയകളിലും മറ്റു നടക്കുന്നത്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഒ.കെ ഫാറൂഖിന്റെ പേര് പാർട്ടിക്കകത്തും സോഷ്യൽ മീഡിയയിലും ഉയർത്തിക്കൊണ്ടു വരികയാണ്. സംസ്ഥാന തലത്തിലും തൃത്താല മേഖലയിലും സമരപരിപാടികൾക്കും പ്രസംഗങ്ങൾക്കും സംഘാടനത്തിനും ഏറെ മുൻപന്തിയിലുള്ള ഫാറൂഖിന് അർഹമായ പരിഗണന പാർട്ടിക്ക് അകത്ത് നൽകുന്നില്ലെന്ന് വിമർശനം മുൻപും കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് കപ്പൂർ ഡിവിഷനിൽ നിന്നും. ഒ.കെ ഫാറൂഖിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം അന്തിമ ഘട്ടം വരെ എത്തിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ചില നേതാക്കൾ തഴഞ്ഞു എന്ന ആരോപണം നിലനിൽക്കുകയാണ്. അതേസമയം ഇത്തരം ആരോപണങ്ങൾ ഒ.കെ ഫാറൂഖ് നിഷേധിക്കുകയും പാർട്ടി തീരുമാനം അംഗീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും എന്നായിരുന്നു പ്രതികരണം.

 പട്ടിത്തറ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി സ്വദേശിയായ ഒ.കെ ഫാറൂഖിന് തൃത്താല നിയോജന മണ്ഡലമാണ് കൂടുതൽ അനിയോജ്യമെങ്കിലും മുൻ എംഎൽഎ വി.ടി ബൽറാമിന്റെ സ്ഥാനാർത്ഥിത്വമാണ് തൃത്താലയിൽ പ്രഥമ പരിഗണനയിൽ. അതേസമയം തൃത്താലയുടെ സമീപ മണ്ഡലങ്ങളായ തവനൂരും പട്ടാമ്പിയിലും ഫാറൂഖിന് ഏറെ പ്രതീക്ഷവഹമാണ്   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം