
തൈപ്പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ആറ് ജില്ലകൾക്കാണ് ഈ മാസം ജനുവരി 15-ന് (വ്യാഴാഴ്ച) പ്രാദേശിക അവധി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
തമിഴ് സംസ്‌കാരവും തമിഴ് സംസാരിക്കുന്നവരും കൂടുതലായുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്.
പ്രകൃതിയോടും സൂര്യദേവനോടും നന്ദി പറയുന്ന വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അടയാളമായി ഈ ആഘോഷം കണക്കാക്കപ്പെടുന്നു. തമിഴ്‌നാട്ടിൽ ജനുവരി 15 മുതൽ 18 വരെ (ഞായർ ഉൾപ്പെടെ) തുടർച്ചയായ നാല് ദിവസമാണ് അവധി.