തൃത്താല വെള്ളിയാംകല്ലിൽ പുഴക്കരയിലെ പുൽച്ചെടികൾക്ക് തീപിടിച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ ആളിക്കത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം കൂടുതൽ പടരുമെന്ന ആശങ്ക നിലനിന്നു. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയാണ് തീ കൂടുതൽ വ്യാപിക്കാതെയും വലിയ അപകടം ഒഴിവാകുന്നതിനും കാരണമായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
