പാസഞ്ചർ ഓട്ടോയിൽ വ്യാജമദ്യം കടത്തിയ കേസ്; യുവാവ് അറസ്റ്റിൽ


പട്ടാമ്പി: പാസഞ്ചർ ഓട്ടോയിൽ വ്യാജമദ്യം കടത്തിക്കൊണ്ടുവന്ന കേസിൽ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച്. വിനുവിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ കുലുക്കല്ലൂർ വണ്ടുന്തറ–കട്ടുപ്പാറ റോഡിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം കണ്ടെത്തിയത്.

ചുണ്ടമ്പറ്റ പാതിരക്കോട് വീട്ടിൽ നിനീപ് (29) എന്ന യുവാവിനെയാണ് ഓട്ടോ സഹിതം അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സൽമാൻ റസാലി, മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ നന്ദു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി തുടർന്ന് പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

1 അഭിപ്രായങ്ങള്‍

  1. കണ്ടിട്ട് അവാർഡ് കൊടുക്കുന്ന പോലെയാണല്ലോ നിൽപ്പ് 😁😁

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം