പി.ടി.എയും അദ്ധ്യാപകരും ചേർന്ന് വാങ്ങിയ പുതിയ സ്കൂൾ ബസ്; ഞാങ്ങാട്ടിരി യു.പി സ്കൂളിൽ ഫ്ലാഗ് ഓഫ് നടന്നു

ഞാങ്ങാട്ടിരി: ഞാങ്ങാട്ടിരി യു.പി സ്കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് വാങ്ങിയ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നു. കാലപ്പഴക്കം മൂലം പെർമിറ്റിന്റെ കാലാവധി അവസാനിക്കാൻ പോകുന്ന പഴയ ബസ്സിന് പകരമായാണ് പുതിയ സ്കൂൾ ബസ് പി.ടി.എയും അദ്ധ്യാപകരും ചേർന്ന് വാങ്ങിയത്.

സ്കൂൾ മാനേജ്മെന്റിന്റെ അഭാവം സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ വികസന പ്രവർത്തനങ്ങളെയോ യാതൊരു നിലക്കും ബാധിക്കാതെ, പി.ടി.എയും അദ്ധ്യാപകരും ചേർന്നാണ് ഞാങ്ങാട്ടിരി യു.പി സ്കൂളിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് അദ്ധ്യാപകർ മാത്രം നേതൃത്വം നൽകി ഒരു സ്കൂൾ ബസ് വാങ്ങിയതും സ്കൂളിന്റെ ചരിത്രത്തിലെ പ്രധാന നേട്ടമായിരുന്നു.

വാർഡ് മെമ്പർ കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃത്താല ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീസ് മാട്ടായ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.വി. സുധീർ കുമാർ, ഹെഡ്മാസ്റ്റർ എം. താഹിർ, പി. മിഥുൻ, മനോജ് കറോള്ളി, ടി.കെ. ഹരീഷ്, ജിഷ ഹരിദാസ്, സുബിത, കെ. ചന്ദ്രൻ മാസ്റ്റർ, ഷംനാദ്, കെ. കൃഷ്ണൻ, ടി.കെ. വാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം