കൂട്ടുപാത ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായിരുന്ന രണ്ടു യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെയാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നു വന്ന കാറും പട്ടാമ്പി ഭാഗത്തുനിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടുപാത ജംഗ്ഷനിൽ വച്ച് പിടിക്കുകയായിരുന്നു. പരിക്കുപറ്റിയ യുവാക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
