തൃത്താല മലമക്കാവ് അയ്യപ്പ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു

വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ശശികാന്തിനെ അധിക ചുമതലയിൽ നിയോഗിച്ചു. നാളെ അമ്പലത്തിൽ താലപ്പൊലി നടക്കാനിരിക്കെയാണ് ഇന്ന് ക്ഷേത്രഭരണം ദേവസ്വം ബോർഡ് ഏറ്റെടുത്തത്. പട്ടാമ്പി താലൂക്കിലെ തൃത്താല മലമക്കാവ് അയ്യപ്പ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പി.കെ.സതീശൻ സർക്കാരിൽ സമർപ്പിച്ച റിവിഷൻ ഹരജി തള്ളിക്കൊണ്ട് സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പി.കെ.സതീശൻ ഹൈക്കോടതിയെ സമീപിച്ചു. 

റിട്ട് ഹരജി ഉത്തരവ് നടപ്പിലാക്കി, സർക്കാർ 30/12/2024 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലമക്കാവ് അയ്യപ്പക്ഷേത്രത്തിൻ്റെ ദൈനംദിന ഭരണം ക്രമപ്പെടുത്തുന്നതിന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് നിലനിർത്തുകയും ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്തു. പി.കെ.സതീശൻ സമർപ്പിച്ച ഹരജിയിൽ ഉത്തരവ് സ്റ്റാറ്റസ്കോ നിലനിർത്തി ഇടക്കാല ഉത്തരവ് വന്നിരുന്നെങ്കിലും ഹൈക്കോടതിയുടെ വിധിന്യായത്തിൽ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാൻ അനുമതി നൽകിയിരുന്നു.

മേൽ സാഹചര്യത്തിൽ സർക്കാർ ഉത്തരവിനെയും ഹൈക്കോടതി വിധിന്യായത്തിന്റെയും അടിസ്ഥാനത്തിലാണ് മലബാർ ദേവസ്വം ബോർഡ്, തൃത്താല മലമക്കാവ് ദേവസ്വത്തിൻ്റെ ദൈനംദിന ഭരണം ക്രമപ്പെടുത്തുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് അർഹമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കുന്നതിനും, എക്സിക്യൂട്ടീവ് ഓഫീസർ തിരുപുരായ്കൽ കെ.ശശികാന്തിനെ ക്ഷേത്രത്തിന്റെ പൂർണ്ണ അധിക ചുമതലയിൽ നിയമിച്ചുകൊണ്ട് ഉത്തരവായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം