പട്ടാമ്പിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. തൃത്താല സ്വദേശി സാബിത്തിനാണ് പരിക്കേറ്റത്. ഇയാളെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. മേലേ പട്ടാമ്പി കോപ്പൻസ് മാളിന് സമീപത്തുവെച്ചായിരുന്നു സംഭവം. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ സാബിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
