ദേശീയ സരസ് മേളയുടെ പ്രചാരണാര്‍ത്ഥം തൃത്താലയിലെ ചിത്രകാരന്മാരുടേയും ചിത്രകാരികളുടേയും കൂട്ടായ്മയായ ആര്‍ടിസ്റ്റ് നടത്തിയ ചിത്രകലാ ക്യാമ്പ് 'വര്‍ണ്ണസരസ്' ശ്രദ്ധേയമായി. തൃത്താല മണ്ഡലത്തിന്റെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന വര്‍ണ്ണസരസില്‍' രചിക്കപ്പെട്ട ചിത്രങ്ങള്‍ സരസ് മേളയുടെ ഫുഡ് കോര്‍ട്ടിൽ പ്രദർശിപ്പിക്കും.
ചലച്ചിത്ര കലാ സംവിധായകന്‍ അജയന്‍ ചാലിശ്ശേരി,ഗോപു പട്ടിത്തറ, വി.എം ബഷീര്‍, സി.പി.മോഹനന്‍,മോഹന്‍ ആലങ്കോട്, അജയന്‍ കൂറ്റനാട്,രേവതി വേണു,സ്മിജേഷ് കാപ്പ ,രേണുക. പി സിപരം തോട്ടുപുറം, ധന്യമനോജ്,ശ്രീനി മുരുകേശന്‍, പ്രകാശ്,വി എസ്അര്‍ച്ചന, പ്രശാന്തി, ശശിധരന്‍ കോതച്ചിറ, എം എ. വേണു, ശിവശങ്കരന്‍,മനു വെങ്ങാല്‍ എന്നിങ്ങനെ മുപ്പതോളം ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.
