എടപ്പാളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


എടപ്പാൾ കണ്ടനകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ടതോടൊപ്പം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു.

സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറിന് തീപിടിത്തമുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം