തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് സ്ഥാനാർഥി പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധിയായ പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുത്തത്.

ഇന്ന് കാലത്ത് 10 മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മാളിയേക്കൽ ബാവയ്ക്കും എൽഡിഎഫ് സ്ഥാനാർത്ഥിയായ പിആർ കുഞ്ഞുണ്ണിക്കും എട്ടു വീതം വോട്ടുകൾ നേടിയതിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാണ് പി ആർ കുഞ്ഞുണ്ണിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.   

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താല ബ്ലോക്കിൽ ആകെ 14 സീറ്റുകളിൽ രണ്ട് സീറ്റ് മാത്രമാണ് യുഡിഎഫിൽ ലഭിച്ചിരുന്നത്. സംസ്ഥാനത്താകെ ഉണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം