
കൊപ്പം ആമയൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. വാരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ 13 വയസ്സുള്ള അജ്മൽ ആണ് മരിച്ചത്. കിഴക്കേക്കരയിലെ മാങ്കുളത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വൈകുന്നേരം ആയിരുന്നു അപകടം. ഉടൻ തന്നെ പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊപ്പം ഗവ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്