
തൃത്താല ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷൻ അംഗം മാളിയേക്കൽ ബാബയെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കൂറ്റനാട് കോൺഗ്രസ് ഓഫീസിൽ നടന്ന പാർലമെന്ററി യോഗം തെരഞ്ഞെടുത്തു. സി വി ബാലചന്ദ്രൻ വി.ടി ബൽറാം എന്നിവരുടെ സാന്നിധ്യത്തിലാണ് പാർലമെന്ററി യോഗം ചേർന്നത്.
തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ആകെ 16 സീറ്റുകളിൽ 8 സീറ്റുകൾ വീതം എൽഡിഎഫ് യുഡിഎഫ് മുന്നണിയിലേക്ക് ലഭിച്ചതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം നറുക്കെടുപ്പിലൂടെ പര്യവസാനിക്കാനാണ് സാധ്യത.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താല ബ്ലോക്കിൽ ആകെ 14 സീറ്റുകളിൽ രണ്ട് സീറ്റ് മാത്രമാണ് യുഡിഎഫിൽ ലഭിച്ചിരുന്നത്. സംസ്ഥാനത്താകെ ഉണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചു.