ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ഇടിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂര്‍: ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.. കെഎസ്ആര്‍ടിസി ഇടിച്ചതോടെ നിയന്ത്രണം വിട്ട ലോറി ടിപ്പര്‍ ടോറസ് ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് ടോറസ് ലോറിയില്‍ ബൈക്കിടിച്ചു. ബൈക്ക് യാത്രികനായ തൃശൂര്‍ മരത്താക്കര സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂര്‍ പുതുക്കാട് നന്തിക്കരയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം