എസ്.ഐ.ആറിന്റെ മറവിൽ പൗരത്വവും വോട്ടവകാശവും നിഷേധിക്കരുത്; SKSSF തൃത്താല മേഖലാ കമ്മിറ്റി

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമസ്ത കുമ്പിടി കാര്യാലയത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കുമ്പിടി സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സംഗമം കുമ്പിടി റെയ്ഞ്ച് പ്രസിഡന്റ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ത്വയ്യിബ് ഫൈസി ആലൂർ മുഖ്യപ്രഭാഷണം നടത്തി. 

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും നടപടികൾ സുതാര്യവും നീതിപൂർവവുമായിരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രേഖകളുടെ പരിശോധനയിലോ നടപടിക്രമങ്ങളിലോ ഉണ്ടാകുന്ന പിഴവുകൾ കാരണം അർഹരായ വ്യക്തികൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പരിപാടിയിൽ ആവശ്യപ്പെട്ടു. 

ആനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. മുഹമ്മദ്, എം.വി. ഫസൽ മാസ്റ്റർ, കുട്ടി കൂടല്ലൂർ, നൗഫൽ ഫൈസി, ഒ.എസ്. അബൂബക്കർ ഹാജി, ഹംസ ഹാജി പാച്ചത്ത്, നൗഷാദ് അൻവരി, മുഹ്‌യദ്ദീൻ ദാരിമി, ഹബീബ് ഫൈസി, ഷറഫുദ്ദീൻ അൻവരി, ഉവൈസ്, ജഹ്ഫർ മാസ്റ്റർ, മൻസൂർ, സാബിത്ത്, റഹീം, റഫീഖ് ദാരിമി, ഹൈദർ മൗലവി, ഹൈദർ അലി ഫൈസി, ബാദുഷ ദാരിമി, സാലിഹ് ഫൈസി, ഷറഫുദ്ദീൻ ഫൈസി, മിശാൽ അസ്‌ഹരി, സലാം, ഷബീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി കബീർ ദാരിമി സ്വാഗതവും ട്രഷറർ അബ്ദുറഹ്മാൻ ഫൈസി നന്ദിയും പറഞ്ഞു.

1 അഭിപ്രായങ്ങള്‍

  1. രാജ്യത്ത് യഥാർത്ഥ പൗരന് (ജന്മം കൊണ്ട്) വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അധികാരം ഉള്ളത്, കഴിയുകയുമില്ല! പക്ഷേ, ആ അവകാശം നുഴഞ്ഞുകയറ്റക്കാർക്ക് നൽകാനും സാധ്യമല്ല!!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം