
പട്ടാമ്പി: രായിരനല്ലൂർ മലകയറ്റത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്.
പന്തിരുകുലത്തിന്റെ സ്മരണകൾ പുതുക്കി തുലാം ഒന്നിന് നടക്കുന്ന രായിരനല്ലൂർ മലകയറ്റത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിയത്. ഇതിനിടെയാണ് തീർത്ഥാടകരെ ദുഃഖത്തിലാഴ്ത്തി സനേഷിന്റെ മരണവാർത്തയെത്തിയത്.