ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീർത്ഥാടക നിര്യാതയായി

ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങവെ മലയാളി തീർത്ഥാടക നിര്യാതയായി. ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശി സെെനുലബ്ദീന്റെ ഭാര്യ പൗരുഷ ബീവി (63) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് ഇവർ നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. ഉംറ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസം കാത്തുനിന്നെങ്കിലും വിമാനസർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്ന് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായിരുന്നു.

ബുധനാഴ്ച പുലർച്ചെ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു. സൗദിയിൽ നിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ശ്വാസതടസ്സം നേരിടുകയും മരണം സംഭവിക്കുകയുമായിരുന്നു. നിലവിൽ മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം