
തൃത്താല: പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് അധികം വൈകാതെ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും വി.ടി. ബൽറാം എം.എൽ.എ. പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) പട്ടിത്തറ മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഒ.പി. ഉണ്ണിമേനോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ മുഖ്യാതിഥിയായി. പ്രദേശത്തെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. അബ്ദുൽ മജീദ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. സി. ആബിദലി പ്രവർത്തന റിപ്പോർട്ടും വിജയൻ വരവുചെലവ് കണക്കുകളും വി.ടി. ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. ഇബ്രാഹിംകുട്ടി, കെ. മൂസക്കുട്ടി, വി.കെ. ഉണ്ണികൃഷ്ണൻ, ജയദേവൻ, ഋഷഭദേവൻ നമ്പൂതിരി, യു. വിജയകൃഷ്ണൻ, ശ്രീനിവാസൻ, മോഹൻകുമാർ, ടി.പി. അയൂബ് എന്നിവർ പ്രസംഗിച്ചു. അബൂബക്കർ സ്വാഗതവും ടി.കെ. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.