
ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) നെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം–ഇരുമ്പനം സ്വദേശിനിയായ സാന്ദ്രയെ ഇന്നലെ രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കോൺഫറൻസിൽ കാണാതായതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപികയെ വിവരം അറിയിക്കുകയും, അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശ്രദ്ധിക്കുക...ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)*