തൃത്താലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്


തൃത്താല: കൂറ്റനാട്–തൃത്താല പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാത്രി 10.45ഓടെയാണ് അപകടം. ബൈക്ക് യാത്രികരായ മേഴത്തൂർ കൂരിയാറ്റത്തൊടി ചെറിയകുട്ടിയുടെ മകൻ ജാസിം, ജാസിമിന്റെ പിതൃസഹോദരന്റെ ചെറുമകൻ നാഫിൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഫിലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ഇന്ന് ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു ജാസിം. അപകടത്തിൽപ്പെട്ട കാർ കൂടല്ലൂർ സ്വദേശിയുടേതാണെന്നാണ് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം