ഇടിമിന്നലേറ്റ് പശു ചത്തു; ക്ഷീരകർഷകന് നഷ്ടം


കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ വടക്കേ കോതച്ചിറയിൽ ഇടിമിന്നലേറ്റ് പശു ചത്തു. ക്ഷീരകർഷകനായ പുഞ്ചയിൽ വാസുവിന്റെ പശുവാണ് ചത്തത്. മഴ തോർന്നതിന് ശേഷം തീറ്റയ്ക്കായി പാടത്ത് വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് പശു പാടത്ത് ചത്തുകിടക്കുന്നത് കണ്ടത്. പശുവളർത്തൽ ഉപജീവനമാർഗമായ വാസുവിന്റെ കുടുംബത്തിന് സംഭവം വലിയ നഷ്ടമായി. നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് സ്ഥലം സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി സാധ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം