മേഴത്തൂരിൽ താമരപ്പൂവ് ശേഖരിക്കാനായി പോയ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


തൃത്താല: മേഴത്തൂരിൽ താമരപ്പൂക്കൾ ശേഖരിക്കാനായി പോയ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ കോളശ്ശേരി പറമ്പിൽ സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്.

മേഴത്തൂർ കോടനാട് തുരുത്ത് റോഡിന് സമീപം ‘തറ’ പ്രദേശത്തെ പാടശേഖരത്തോട് ചേർന്നുള്ള ആളൊഴിഞ്ഞ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് താമരപ്പൂക്കൾ ശേഖരിക്കാനായി പോയതായിരുന്നു സുബ്രഹ്മണ്യൻ.

ഉച്ച കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം