ആലൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു


ആലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഫൈസൽ എൻ.ടി. അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീർ ടി.പി., മണ്ഡലം പ്രസിഡന്റ് കെ.ആർ. ബാലൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ വൈക്കത്ത്, മണ്ഡലം ട്രഷറർ അബു ആറങ്ങോട്ടുകര, മണ്ഡലം കോഡിനേറ്റർ ഷബീർ ചാലിശേരി, പടിഞ്ഞാറങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഗഫൂർ, കൂനമൂച്ചി യൂണിറ്റ് പ്രസിഡന്റ് ജിഷാദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്റെ മറ്റ് ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ, വ്യാപാരി സുഹൃത്തുക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആലൂർ യൂണിറ്റ് നന്ദിയും കടപ്പാടും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം