
പാലക്കാട്: മുൻ മന്ത്രിയും തൃത്താല എംഎൽഎയുമായിരുന്ന എം ബി രാജേഷിന്റെ സഹോദരൻ എം ബി ബ്രിജേഷ് നിര്യാതനായി. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മരണം. ഭൗതികശരീരം രാവിലെ എട്ടോടെ കയിലിയാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.