എടപ്പാളിൽ ബസ് ഇടിച്ച് പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു

എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കാൽനടയാത്രക്കാരനും മരിച്ചു. അപകടത്തിൽ നേരത്തെ ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഇരുവരും തമിഴ്നാട് സ്വദേശികളാണ്.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ‘ഹണ്ടർ’ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ നിയമങ്ങൾ പാലിക്കാതെ ബസ് സഞ്ചരിച്ചിരുന്നതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം