
ദേശീയപാത തൃശൂർ പുതുക്കാട്ടെ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണുകിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 8:30-ഓടെ സമീപത്തെ വ്യാപാരികളാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.