ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ- കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?


നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം

സ്റ്റെപ്പ് 1: നിങ്ങളുടെ എൽപിജി ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ്പ് 2: എൽപിജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

സ്റ്റെപ്പ് 3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി ഫോൺ നമ്പർ വെരിഫൈ ചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ ആക്‌സസ് ചെയ്യുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എൽപിജി ഐഡി നൽകണം. അതേസമയം, ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL) ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്).

സ്റ്റെപ്പ് 5 : ഇ-കെവൈസി ഓപ്ഷൻ തുറക്കുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 'MY PROFILE' ഭാഗത്തിലും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹോംപേജിലും, എച്ച്‌പി പേ (HP Pay) ആപ്പിൽ 'LPG section' വിഭാഗത്തിലും ഇ-കെവൈസി ഓപ്ഷൻ കാണാം)

സ്റ്റെപ്പ് 6: നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നൽകുക.

സ്റ്റെപ്പ് 7: ഫെയ്‌സ് സ്കാൻ (Face Scan/Capture Face) ക്ലിക്ക് ചെയ്ത്, 'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്‌കാൻ ചെയ്യുക. സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ- കെവൈസി പ്രക്രിയ പൂർത്തിയാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം