
വാവന്നൂർ: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചതെന്നാണ് വിവരം. ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പോസ്റ്റ് നേരെയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.