കപ്പൂരിൽ പൂ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

കപ്പൂർ പഞ്ചായത്ത് പൂ കൃഷി പ്രോൽസാഹന പദ്ധതി പ്രകാരം കുടുംബശ്രീ, സംഘ കൃഷി സംഘങ്ങൾക്ക് കൃഷി ഭവൻ മുഖേന വിവിധ ഇനം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. 

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.രാജീവ് അധ്യക്ഷത വഹിച്ചു. 

അലി കുമരനല്ലൂർ, കെ.നൂറുൽൽ അമീൻ, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളന്നൂർ, എ.എസ് ശ്രീജ, ടി.ടി നസീമ, സുമി, മഞ്ജുള, നിമി, കൃഷി ഓഫീസർ വി.വി ആയിഷ, പി.എം നിഷാദ്, കെ.കെ ദിലീപ്, വി.നാരായണൻ, പി.മൊയ്തുണ്ണി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം