വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണവും വിദ്യാരംഗം ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു

കല്ലടത്തൂർ ഗവ.ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായനാ ദിനാചരണം എഴുത്തുകാരനും പരുതൂർ സ്‌കൂൾ അധ്യാപകനുമായ കെ.ജയാനന്ദൻ ഉദ്ഘാടനം ചെയ്തു. 

ഹയർ സെക്കണ്ടറി വിഭാഗം മുൻ അധ്യാപികയും എഴുത്തുകാരിയുമായ ഷീജ ടീച്ചറുടെ ഓർമ്മക്കായി വീട്ടുകാർ നൽകിയ പുസ്തകങ്ങൾ പ്രിൻസിപ്പൽ കെ.പ്രമോദ് ലൈബ്രറിക്ക് കൈമാറി. 

ടി.പി പ്രമോദ് ചന്ദ്രൻ (പി.ടി.എ പ്രസിഡന്റ്), ജിതേന്ദ്രൻ കോക്കാട് (എസ്.എം.സി ചെയർമാൻ), ഡോ.പി.ടി സതീഷ് (എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി), എം.കെ ഉണ്ണികൃഷ്ണൻ (എച്ച്.എസ് സീനിയർ അസിസ്റ്റൻ്റ്), ദിവാകരൻ (എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി), വി.എം ബീന, കെ.ഷനുജ എന്നിവർ സംസാരിച്ചു. പി.വി റസിയ (എച്ച്.എം) സ്വാഗതവും ടി.ജാസ്മിൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം