
കക്കാട്ടിരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ടിപ്പു സുൽത്താൻ റോഡ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജൂൺ 13-ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും ട്രോഫികളും നൽകി ആദരിച്ചു.
പ്രദേശവാസികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും വിദ്യാഭ്യാസ നേട്ടങ്ങളെയും പ്രശംസിച്ചു. ഉന്നത പഠന രംഗത്ത് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
ടി.പി. മൊയ്ദീൻകുട്ടി, പി.ടി. അബൂബക്കർ, സാലി, മുഹ്സിൻ, അസ്‌ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രോത്സാഹനമേകുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് മാതൃകയാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.