ദുബായിൽ കായിക വിനോദത്തിനിടെ തൃത്താല സ്വദേശി മരിച്ചു

തൃത്താല: സൗത്ത് തൃത്താല ആട് വളവിൽ പരേതനായ കൊപ്പത്ത് മുഹമ്മദ്‌കുട്ടി (കുഞ്ഞിമോൻ)യുടെ മകൻ അൻവർ സാദിഖ് (42) ദുബായിൽ കായിക വിനോദത്തിൽ ഏർപ്പെട്ടിരിക്കെ കുഴഞ്ഞുവീണ് മരണപ്പെട്ടു. സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിലാണ്.

ഭാര്യ ഫാത്തിമയാണ്. മക്കൾ: അഹിയൻ, ഹാനിയ. സഹോദരിമാർ: റമീസ, ഫായിസ. തൃത്താല മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കെ. ഉണ്ണിയുകുട്ടി സാഹിബിന്റെ പേരക്കുട്ടിയാണ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം കബറടക്കം നാളെ തൃത്താല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം