ഇന്ന് ദുബൈയിലേക്ക് പോകാനിരിക്കെ യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു; ഭാര്യ ഗുരുതരാവസ്ഥയിൽ

എരുമപ്പെട്ടി പാഴിയോട്ടു മുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപത്താണ് അപകടം. വടക്കാഞ്ചേരി ഭാഗത്തു നിന്ന് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങി എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചു വീണു.

ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ എരുമപ്പെട്ടി സ്വദേശി സിയാ മൈമൂന (20) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.

സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകൾക്കും ഇടുപ്പ് എല്ലിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് ഇവരെ വിധേയയാക്കി. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അടുത്ത ദിവസം ദുബൈയിലേക്ക് ജോലിക്ക് പോകാനിരിക്കുകയായിരുന്നു ഹാഷിം. യാത്ര പറയുന്നതിനു വേണ്ടി ഭാര്യയുടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് ദാരുണ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം