വായന ദിനത്തിൽ റീഡ് ക്ലബ്ബുമായി കൂടല്ലൂർ സ്കൂൾ

എം.ടി. വാസുദേവൻ നായർ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ കൂടല്ലൂരിൽ വായനോത്സവം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കവി ജയേന്ദ്രൻ മേലഴിയം പരിപാടി ഉദ്ഘാടനം ചെയ്തു. വായന വളരട്ടെ എന്ന സന്ദേശവുമായി സ്കൂളിൽ ആരംഭിക്കുന്ന റീഡ് ക്ലബിന്റെ ഉദ്ഘാടനം ആനക്കര പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ നിർവഹിച്ചു.

റീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന വായനക്കളരി ആനക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംസീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി തയ്യാറാക്കിയ വായനാ കാർഡ് പി.ടി.എ പ്രസിഡന്റ് സി.കെ. അക്ബർ പ്രകാശനം ചെയ്തു.

അവധിക്കാല റീഡ് ചാലഞ്ച് മത്സര വിജയികൾക്ക് കവി ജയേന്ദ്രൻ മേലഴിയം സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. റീജ സ്വാഗതം പറഞ്ഞ ചടങ്ങിൽ റീഡ് ക്ലബ് ഭാരവാഹികളായ ദീപ പി.എം., അതുൽ ദേബ്, ഷാഹിദ കെ., റാണി സി. എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം