മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു


മലപ്പുറം : മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു. കോടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം