കുമരനല്ലൂർ എം.ടി അക്കിത്തം മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വായനാവാരം ഉദ്ഘാടനവും വിത്തു യാത്രയും നടന്നു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് നന്ദിയംകോട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മൈതാനിയുടെ അരികിലായ് കരിമ്പന വിത്തുകൾ പാകി. ചടങ്ങിൽ അധ്യാപകരായ കെ.സി വിപിൻ, അഭി കോട്ടക്കൽ, ആശ തുടങ്ങിയവർ സംസാരിച്ചു.